ഞാന്‍ കുഞ്ഞുമോന്‍ ,ഇവിടെ എന്തെങ്കിലും ഒന്ന് എഴുതണം എന്നാ ആഗ്രഹവുമായി വന്നതാണ് പക്ഷേ എവിടേ വന്നപ്പോഴാണ് മനസ്സിലായത് കുറച്ചു വയസ്സും വല്ല്യ ശരീരവും ഉണ്ടായിട്ടു കാര്യമില്ല എന്ന് എഴുത്തും വായനയും പിന്നെ ഭംഗിക്ക് കുറച്ചു കലാവാസനയും അറിഞ്ഞാലേ എന്തെങ്കിലും സാദികകൂ എന്ന്. അതെങ്ങിനെ അറിയാന ,കുഞ്ഞന്നാളില്‍ ഉപ്പ സ്കൂളില്‍(എന്റെ വീടിന്‍ അടുത്തൊന്നും അങ്ങനവാടി ഇല്ലാ ആകെ ഉള്ളത് ഒരു സായിപ്പന്‍ മാരുടെ ഭാഷ മീഡിയം ആകി പഠിപ്പിക്കുന്ന ഒരു നുര്സരി ആണ് അതില്‍ പോയതും ഇല്ലാ ) കൊണ്ട് പോയ ചേര്‍ത്ത അന്ന് മുതലേ ഉള്ളതാ ഈ അഹങ്കാരവും അസൂയയും കുശുമ്പും എല്ലാം. ക്ലാസ്സ് എടുക്കുന്ന സമയത്ത് കുശുംബ് കാണിച്ചും ഒഴിവ് സമയത്ത് സുഹൃത്തുക്കളുമായി ശണ്ട കൂടിയും തുടങ്ങിയ കലാലയ ജീവിതം ആണ്, (പിന്നീട് ഇതു വളര്‍ന്നു അധ്യബകര്‍ക്ക് മാന്യമായ രീതിയില്‍ ഇരട്ടപേര് നല്‍കിയും ,അവരുടെ കുറവുക്കള്‍ കണ്ടെത്തി അത് പ്രജരിപ്പിച്ചും ആയിരുന്നു പിന്നീടുള്ള വിക്ര്തികള്‍ ) അവസാനം വരെ അത് അങ്ങിനെ തന്നെ (അല്ലേലും ചെരുപതിലുള്ള ശീലം മറക്കൂല എന്നല്ലേ ആരാണ്ടോ പറഞ്ഞത് ),ഒരു പിടി നല്ല സുഹൃത്തുകള്‍ ഉള്ളത് കൊണ്ട് പരീക്ഷയില്‍ തോല്കാതെ കോപി അടിചിട്ടെങ്കിലും എല്ലാ തരവും (ക്ലാസുകള്‍ )വിജയിച്ചു പോന്നു അതിനുള്ള നന്ദി യും കടപ്പാടും ഒരിക്കല്‍ കൂടി അവര്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ സമര്‍പ്പികുന്നൂ. അങ്ങിനെ എന്റെ വില പെട്ട കലാലയ ജീവിതം തീര്‍ന്നു (കാരണവന്‍ മാര്‍ പറയും നായിക്കും നരിക്കും ഇല്ലാത്തത് പോലെ ആയോലോടാ എന്ന് ) അങ്ങിനെ യുള്ള എനിക്ക് അറിവ് എന്ന് പറയാന്‍ ആകെ യുള്ളത് ഉമ്മ കുറിച്ച് തന്ന നോട്ടു ബുക്കിലെ 'ആധ്യക്ഷരത്തിന്റെ' വെള്ളിച്ചമാണ്, പിന്നെ അങ്ങാടിയിലെ പരസ്യ ബോര്‍ഡുകളില്‍ നിന്ന് ഞാന്‍ കണ്ടത്തിയ സാക്ഷരധയിലെക്കുള്ള എന്റെ എത്തിനോട്ടവും .ഇതും കൈ മുതല്‍ ആക്കിയാണ് ഈ മഹാസമുദ്രതിലെക്ക് എന്റെ ഈ ചെറിയ വള്ളവുമായിട്ടുള്ള വരവ്, ഒരു ചെറിയ തിരമാലയെ പോലും ചെറുത് നില്‍കാന്‍ കഴിവില്ലാത്ത ഈ വള്ളവുമായി (അഹന്ഗാരം അല്ലാതെ എന്താലെ ) ഏതായാലും വള്ളം ഇറക്കിയത് അല്ലെ ഇനി ഇതിന്റെ തുഴ ഞാന്‍ നിങ്ങളെ ഏല്പിക്കുകയാണ്, അമരത്ത് ഞാന്‍ ഇരുന്നോളാം എങ്കിലും തുഴയുന്നവര്‍ നന്നായാലേ വഞ്ചി കരയോട് അടുക്കൂ ........
നിങ്ങള്‍ തീരുമാനിക്കുക ഞാന്‍ ഇനി എന്ത് ചെയ്യണം എന്ന്. തെറ്റുകള്‍ കണ്ടെത്തി ഉപദേശിക്കുക നല്ലതിന്‍ പ്രോത്സാഹനം നല്‍കുക .നിങ്ങള്‍ എല്ലാവരും സഹകരിക്കും എന്നുള്ള വിശ്വാസത്തില്‍ ഒരു അഭിമുകമായി ,എന്റെ 'ആദ്യാക്ഷരം' ഞാന്‍ നിങ്ങള്‍ക്ക് സമര്‍പിക്കുന്നൂ.............
നിങ്ങള്‍ തീരുമാനിക്കുക ഞാന്‍ ഇനി എന്ത് ചെയ്യണം എന്ന്. തെറ്റുകള്‍ കണ്ടെത്തി ഉപദേശിക്കുക നല്ലതിന്‍ പ്രോത്സാഹനം നല്‍കുക .നിങ്ങള്‍ എല്ലാവരും സഹകരിക്കും എന്നുള്ള വിശ്വാസത്തില്‍ ഒരു അഭിമുകമായി ,എന്റെ 'ആദ്യാക്ഷരം' ഞാന്‍ നിങ്ങള്‍ക്ക് സമര്‍പിക്കുന്നൂ.............