ഇത് ഒരു സാദാരണ കഥയല്ലാ, പിന്നെ ഒരു കൊച്ചു ഗ്രാമം ഒരു പാലത്തിന്‍ വേണ്ടി അനുഭവിച്ച യാദനയാണ് . മൂര്‍കനാട് നിന്നും അരീകൊടിലെക് ഒരു പാലം നിര്‍മിച്ചു അത് ജനങ്ങള്‍ക് തുറന്നു കൊടുക്കുകയും ചെയ്തു . ഈ പാലത്തിനു വേണ്ടി നാടുകാര്‍ നല്‍കേണ്ടി വന്ന വില , ഈ പാലതിലെക്കുള്ള ഒരു യാത്ര ................... മലപുറം ജില്ല യിലെ ഉര്‍ങ്ങട്ടിരി പഞ്ചായത്തിലെ മൂര്‍കനാട് എന്നാ കൊച്ചു ഗ്രാമം . ചാലിയാറിന്റെ തലോടല്‍ ഏറ്റുകിടക്കുന്ന ഇ ഗ്രാമം, മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ളില്‍ മുന്‍പന്തിയില്‍ നില്‍കുന്നതില് പെട്ട സുബുലുസ്സലം ഹയര്‍ സെകോണ്ടാരി സ്കൂള്‍ നില കൊള്ളുന്ന ഈ ഗ്രമം . ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം 15 വര്‍ഷം മുംബ് ഞങ്ങള്‍ (മൂര്‍കനാട് നിവാസികള്‍ ) ആദ്യ മായി ഒരു പാലത്തിന്‍ നിവേദനം കൊടുത്തു ( മൂര്‍കനാട് ട്ടു അരീകൊട് ഒരു തൂക്കുപാലത്തിന്‍ , ഈ പാലം വന്നാല്‍ മൂര്‍കനാട് ടു അരീകൊട് ബസ് സ്റ്റാന്റ് ദൂരം 500 മീറ്റര്‍ ,അല്ലാതെ ബസ് മാര്‍ഗം 4 കി മി ) അന്നത്തെ ഭാരനാതികാരികളുടെ കയ്യില്‍ മൂര്‍കനാട് ജനകീയ കമ്മറ്റി യുടെ കീഴില്‍ ജനങ്ങള്ളില്‍ നിന്നും 2000 ഒപ്പ് ശേഗരതോട് കൂടി അത് കൈമാറി , എന്നിട്ട് എന്ത് സംഭവിച്ചു അന്ന്‍ നിവേദനം സ്വീകരിച്ച ആ ഓഫീസര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു ,കാരണം പാലം ആയത് കൊണ്ട് ഉര്‍ങ്ങട്ടിരി , അരീകോദ് എന്നീ രണ്ട് പഞ്ചായത്തുകളെ കൂടി ബന്തിപ്പിക്കുന്ന ഒരു സംരംഭം ആയിരുന്നൂ ,അത് കൊണ്ട് തന്നേ ഈ രണ്ട പഞ്ചായത്തുകളുടെയും അംഗീകാരം വേണ്ടിയിരുന്നൂ. നിര്‍ഭാഗ്യവശാല്‍ ഈ രണ്ടു പഞ്ചായത്തും ഒരേ സമയം ഒരു പാര്‍ടിക്ക് ഇത്രയുംകാലത്തിന്‍ ഇടയില്‍ ഭരണം കിട്ടിയില്ലാ , അത് കൊണ്ട് തന്നെ പഞ്ചായത്തിലെ ഓപ്പസിറ്റ് പാര്‍ട്ടി അതിന്‍ എതിര്‍ നിന്നൂ (ഇവര്‍ രണ്ടാമത്തെ പഞ്ചായത്തിലെ ഭരണ പാര്‍ടി ആണ്‍ ) കാരണം ഇപ്പോള്‍ പാലം കൊണ്ട് വന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് വോട്ട് കുറയും അങ്ങിനെ അത് നടപ്പാകാതെ പോയി .. പിന്നീട് ഭരണം മാറി അത് രണ്ട് പഞ്ചായത്തിലും മാറി വീണ്ടും നിവേദനം കൊടുത്തൂ സ്ഥിതി പഴയത് തന്നേ അന്ന്‍ കൊണ്ട് വരാന്‍ ശ്രമിച്ചവര്‍ ഇന്ന്‍ എതിര്ത്തൂ നേട്ടം പാര്‍ടിക്ക് , നഷ്ട്ടം ജനങ്ങള്‍ക് മാത്രം അല്ലാ മൂര്‍കനാട് അംഗനവാടി ,മൂര്‍കനാട് നഴ്സറിസ്കൂള്‍ തുടങ്ങി സെക്കന്ററി സ്കൂള്‍ വരെ യുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ കൊച്ചു ഗ്രാമത്തിന്റെ പ്രത്യഗതയാന്‍ , അതില്‍ പഠിക്കുന്ന 3000 ഇല്‍ അതികം വരുന്ന വിധ്യര്‍തികളില്‍ പകുതിയിലേറെയും അരീകൊട് വഴി വരുന്നവര്‍ ഇവരെയല്ലാം കൊമാളികലാക്കി രാഷ്ട്രീയക്കാരുടേ വോട്ട് പിടുത്തം . അങ്ങിനെ ഈ 15 വര്‍ഷം കയിഞ്ഞു അതിനിടയില്‍ ഇവിടെയുള്ള ഏക ആശ്രയം കടത് വള്ളം മാത്രം അതില്‍ യാത്ര ചെയ്ത് വിധ്യര്‍തികളുടെ ജീവന്‍ പണയം വെച്ചിട്ടുള്ള യാത്ര ,പല പ്രാവശ്യവും തോണി വെള്ളത്തില്‍ മുങ്ങുകയും വിധ്യര്‍തികളുടെ ബുക്കുകള്‍ നഷ്ടപെടുകയും അവരുടെ പഠനം അവതാള്ളതില്‍ ആകുകയും ചെയ്ത കഥകള്‍ വേറെ ,. ( ദൈവാനുഗ്രഹം ഇത്രയും കാലം ആള്‍ അഭായം ഇല്ലാരുന്നു) എന്നിട്ടും നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടെ മനസ്സ് മാറിയില്ലാ ... അങ്ങിനെ ഈ കഴിഞ്ഞ 2009 നവംബര്‍ 8 അവര്‍ കാത്തിരുന്ന ദിവസം എത്തി ഒരു നാടിനെ മുഴുവനുംകണ്ണീരില്‍ കുള്ളിപ്പിച്ച ആ ദിനം. വിധ്യര്‍തികള്‍ സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന സായ്യാനം പല വിധ്യര്‍തികളുംവീട്ടില്‍ എത്തി ബാകിയുള്ളവര്‍ വീടിലെകുള്ള വഴിയേ ബസ് കാത്ത് നില്കുന്നവരും തോണി കാത്ത് നില്കുന്നവരും . ആ സമയം ആ ദുരന്ത നിമിഷം, വള്ളത്തില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടികളുടെ കൂട്ട നിലവിള്ളി ഒരു സെക്കന്റ് സമയം അപ്പോഴേക്കും തോണി വെള്ളത്തില്‍ അടിയില്‍ താഴ്ന്നു പോയിരുന്നൂ , നീതം അറിയുന്നവര്‍ സ്വന്തം രക്ഷപെട്ടും ബാക്കിയുള്ളവരെ രക്ഷപെടുതിയും 10 മിനിറ്റ് അതിനിടയില്‍ എല്ലാം അവസാനിചിരുന്നൂ അപ്പോഴേക്കും ദൈവത്തിന്റെ വിധി വന്നവര്‍ പോയി കയിഞ്ഞു പിന്നേ തിരച്ചില്‍ തുടര്‍ന്ന് അവരെ കണ്ടതല്‍ മാത്രം ബാക്കി (ഇതിനിടയില്‍ ആരോ ഫയര്‍ ഫോഴ്സിന്‍ വിളിച്ചു കാര്യം പറയുകയും ചെയ്തു പക്ഷേ അവര്‍ എത്തുന്നത് ഒരു മണിക്കൂര്‍ കഴിഞ്ഞ് അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നൂ പിന്നെ ജനങ്ങള്ളുടെ കണ്ണില്‍ പോയിടാനുള്ള ഒരു പൊടി കൈ മാത്രം അവരും തുടര്‍ന്ന് തിരച്ചില്‍ )അങ്ങിനെ ആ ദിനം 8 വിധ്യര്‍തികള്‍ ,സുഹൃതുക്കളെ , രക്ഷിതകള്‍ക്ക് അവരുടെ ഓമന സന്ധാനങ്ങലേ നഷ്ടപെട്ട ദുരന്ത ദിനം ആയി .... ഇതിന്‍ ശേഷം ഈ മരണപെട്ട സുഹൃത്തുകളുടെ ജീവന്‍ ഇവര്‍ കല്പിച്ച വില എന്നോണ്ണം(അല്ലെങ്കില്‍ ഈ ആവേശം എന്ത് കൊണ്ട് അവര്‍ ആദ്യം കാണിച്ചിലാ ) നമ്മുടെ നേതാക്കന്മാരുടെ വാഗ്താനങ്ങല്ളുടെ വരവായി ആദ്യം എതിര്തവരും അനുകൂലിചാവരും ഒന്നായി പാലം നിര്‍മിക്കുന്നതിനായി ആവേശം കൊണ്ടു അങ്ങിനെ ഇപ്പോള്‍ ആ പാലം സാക്ഷാല്‍കരിക്കപെട്ടു 8 സുഹൃതുക്കളുടെയ് തീരോധനതിന്‍ പകരമായി .....അങ്ങിനെ ഈ കൊച്ചു ഗ്രാമത്തിന്റെ വര്‍ഷങ്ങള്‍ ആയുള്ള നൊമ്പരത്തിന്‍ വിരാമവുമായി .. . ഇതു മൂര്‍കനാട് ന്റെ സ്വന്തം കഥ ഇതു പോലെ എത്ര എത്ര സ്ഥലങ്ങള്ളില്‍ ഇവര്‍ ദുരന്തത്തിന്‍ ശേഷം വികസനം കൊണ്ട് വരുന്നൂ (ഒരു ദുരന്തം നടക്കട്ടെ എന്നിട്ട് നോകാം വികസനം എന്നാ ലാഘവത്തില്‍ ).ഈ ഒരു ദുരന്തിന്റെ ഫലമായി കേരളത്തിലെ മുഴുവന്‍ സ്കൂള്‍ കടവുകളിലും അല്ലാതെയും എത്ര സ്ഥലങ്ങള്ളില്‍ തൂകുപാലമായും അല്ലാതെയും മന്ദ്രിസഭ അംഗീകാരം നല്‍കി ഇതില്‍ എത്ര എണ്ണം വര്‍ക്ക് പൂര്‍ത്തിയാകി എത്ര എണ്ണത്തിന്റെ വര്‍ക്ക് നടക്കുന്നൂ , എത്ര പാലങ്ങള്‍ നടപ്പ്പിലായി ,ഇതു വരെ നാം ഒന്ന് ചിന്തിച് നോക്കിയിട്ടുണ്ടോ, നാം വോട്ടു ചെയ്ത് അയക്കുന്നവര്‍ തന്നെ അല്ലെ ഈ ഭരിക്കുന്നത് എന്നിട്ടും ഇതാണ് അവസ്ഥ .ഇനി എന്ന് നന്നാവും നമ്മുടെ ഈ കൊച്ചുകേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നവകാഷപെടുന്ന കാലന്‍ മാരുടെ സ്വന്തം നാട്, എന്ന് അവസാനിക്കും ഈ രാഷ്ട്രീയ കൊലവിളികള്‍
കുഞ്ഞുമോന്റെ ആഗ്രഹങ്ങള്‍
2011, ജൂൺ 19, ഞായറാഴ്‌ച
2011, മേയ് 9, തിങ്കളാഴ്‌ച
ആദ്യാക്ഷരം
ഞാന്‍ കുഞ്ഞുമോന്‍ ,ഇവിടെ എന്തെങ്കിലും ഒന്ന് എഴുതണം എന്നാ ആഗ്രഹവുമായി വന്നതാണ് പക്ഷേ എവിടേ വന്നപ്പോഴാണ് മനസ്സിലായത് കുറച്ചു വയസ്സും വല്ല്യ ശരീരവും ഉണ്ടായിട്ടു കാര്യമില്ല എന്ന് എഴുത്തും വായനയും പിന്നെ ഭംഗിക്ക് കുറച്ചു കലാവാസനയും അറിഞ്ഞാലേ എന്തെങ്കിലും സാദികകൂ എന്ന്. അതെങ്ങിനെ അറിയാന ,കുഞ്ഞന്നാളില്‍ ഉപ്പ സ്കൂളില്‍(എന്റെ വീടിന്‍ അടുത്തൊന്നും അങ്ങനവാടി ഇല്ലാ ആകെ ഉള്ളത് ഒരു സായിപ്പന്‍ മാരുടെ ഭാഷ മീഡിയം ആകി പഠിപ്പിക്കുന്ന ഒരു നുര്സരി ആണ് അതില്‍ പോയതും ഇല്ലാ ) കൊണ്ട് പോയ ചേര്‍ത്ത അന്ന് മുതലേ ഉള്ളതാ ഈ അഹങ്കാരവും അസൂയയും കുശുമ്പും എല്ലാം. ക്ലാസ്സ് എടുക്കുന്ന സമയത്ത് കുശുംബ് കാണിച്ചും ഒഴിവ് സമയത്ത് സുഹൃത്തുക്കളുമായി ശണ്ട കൂടിയും തുടങ്ങിയ കലാലയ ജീവിതം ആണ്, (പിന്നീട് ഇതു വളര്‍ന്നു അധ്യബകര്‍ക്ക് മാന്യമായ രീതിയില്‍ ഇരട്ടപേര് നല്‍കിയും ,അവരുടെ കുറവുക്കള്‍ കണ്ടെത്തി അത് പ്രജരിപ്പിച്ചും ആയിരുന്നു പിന്നീടുള്ള വിക്ര്തികള്‍ ) അവസാനം വരെ അത് അങ്ങിനെ തന്നെ (അല്ലേലും ചെരുപതിലുള്ള ശീലം മറക്കൂല എന്നല്ലേ ആരാണ്ടോ പറഞ്ഞത് ),ഒരു പിടി നല്ല സുഹൃത്തുകള്‍ ഉള്ളത് കൊണ്ട് പരീക്ഷയില്‍ തോല്കാതെ കോപി അടിചിട്ടെങ്കിലും എല്ലാ തരവും (ക്ലാസുകള്‍ )വിജയിച്ചു പോന്നു അതിനുള്ള നന്ദി യും കടപ്പാടും ഒരിക്കല്‍ കൂടി അവര്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ സമര്‍പ്പികുന്നൂ. അങ്ങിനെ എന്റെ വില പെട്ട കലാലയ ജീവിതം തീര്‍ന്നു (കാരണവന്‍ മാര്‍ പറയും നായിക്കും നരിക്കും ഇല്ലാത്തത് പോലെ ആയോലോടാ എന്ന് ) അങ്ങിനെ യുള്ള എനിക്ക് അറിവ് എന്ന് പറയാന്‍ ആകെ യുള്ളത് ഉമ്മ കുറിച്ച് തന്ന നോട്ടു ബുക്കിലെ 'ആധ്യക്ഷരത്തിന്റെ' വെള്ളിച്ചമാണ്, പിന്നെ അങ്ങാടിയിലെ പരസ്യ ബോര്‍ഡുകളില്‍ നിന്ന് ഞാന്‍ കണ്ടത്തിയ സാക്ഷരധയിലെക്കുള്ള എന്റെ എത്തിനോട്ടവും .ഇതും കൈ മുതല്‍ ആക്കിയാണ് ഈ മഹാസമുദ്രതിലെക്ക് എന്റെ ഈ ചെറിയ വള്ളവുമായിട്ടുള്ള വരവ്, ഒരു ചെറിയ തിരമാലയെ പോലും ചെറുത് നില്‍കാന്‍ കഴിവില്ലാത്ത ഈ വള്ളവുമായി (അഹന്ഗാരം അല്ലാതെ എന്താലെ ) ഏതായാലും വള്ളം ഇറക്കിയത് അല്ലെ ഇനി ഇതിന്റെ തുഴ ഞാന്‍ നിങ്ങളെ ഏല്പിക്കുകയാണ്, അമരത്ത് ഞാന്‍ ഇരുന്നോളാം എങ്കിലും തുഴയുന്നവര്‍ നന്നായാലേ വഞ്ചി കരയോട് അടുക്കൂ ........
നിങ്ങള്‍ തീരുമാനിക്കുക ഞാന്‍ ഇനി എന്ത് ചെയ്യണം എന്ന്. തെറ്റുകള്‍ കണ്ടെത്തി ഉപദേശിക്കുക നല്ലതിന്‍ പ്രോത്സാഹനം നല്‍കുക .നിങ്ങള്‍ എല്ലാവരും സഹകരിക്കും എന്നുള്ള വിശ്വാസത്തില്‍ ഒരു അഭിമുകമായി ,എന്റെ 'ആദ്യാക്ഷരം' ഞാന്‍ നിങ്ങള്‍ക്ക് സമര്‍പിക്കുന്നൂ.............
നിങ്ങള്‍ തീരുമാനിക്കുക ഞാന്‍ ഇനി എന്ത് ചെയ്യണം എന്ന്. തെറ്റുകള്‍ കണ്ടെത്തി ഉപദേശിക്കുക നല്ലതിന്‍ പ്രോത്സാഹനം നല്‍കുക .നിങ്ങള്‍ എല്ലാവരും സഹകരിക്കും എന്നുള്ള വിശ്വാസത്തില്‍ ഒരു അഭിമുകമായി ,എന്റെ 'ആദ്യാക്ഷരം' ഞാന്‍ നിങ്ങള്‍ക്ക് സമര്‍പിക്കുന്നൂ.............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)